Thursday, 2 June 2011

അവരുടെ ഗൾഫ്

കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 50,000-ൽ അധികമാണ് ഇപ്പോൾ.
മലയാളികൾക്കു ചെയ്യാൻ മടിയുള്ള തൊഴിലുകൾ അവർ ചെയ്യുന്നു.

അവർ എവിടെ കിടക്കുന്നു, അവരുടെ മക്കൾ പഠിക്കുന്നുണ്ടോ, എന്നതൊന്നും നമ്മുടെ കൺസേൺ അല്ലാത്തത് ക്രൂരതയാണ്.

ഗൾഫിൽ മലയാളികൾ ലേബർ കാമ്പുകളിൽ തിങ്ങി ഞെരുങ്ങി ജീവിക്കുമ്പോൾ, അധികാരികൾ നടപടികളെടുക്കാത്തത് എന്ത് എന്ന് നമ്മുടെ ധാർമ്മിക രോഷം നുരഞ്ഞുപൊന്താറുണ്ട്, അതേ ധാർമ്മികരോഷത്തിന്റെ പാതിയെങ്കിലും കേരളത്തിൽ വന്നു ജോലിയെടുക്കുന്ന ബംഗാളികളോടും ബിഹാറികളോടും കാണിക്കണം. അവരുടെ ഗൾഫാണ് കേരളം

No comments:

Post a Comment