മൗഗ്ലി എഴുതിയ റുഡ്യാർഡ് കിപ്ലിങ്ങ് വെളുത്ത മനുഷ്യന്റെ മേൽക്കോയ്മയിൽ വിശ്വസിച്ചിരുന്ന വെള്ളക്കാരനായിരുന്നു. സംസ്കാരമില്ലാത്ത ജനതകളെ കോളനിവൽക്കരിച്ച് അവർക്ക് സാംസ്കാരികോന്നതി നൽകുക എന്ന ദൗത്യം വെള്ളക്കാരന് / യൂറോപ്പിനു ഉണ്ട് എന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു കിപ്ലിങ്ങ്. റുഡ്യാർഡ് കിപ്ലിങ്ങ് മാത്രമല്ല, ഒരു കാലത്ത് യൂറോപ്പിൽ പ്രബലമായിരുന്ന ചിന്തയായിരുന്നു കോളനിവൽക്കരണം / കോളനി ഭരണം കോളനികളിലെ അസംസ്കൃത മനുഷ്യരോടുള്ള വെള്ളക്കാരന്റെ കടമയാണെന്നത്. കിപ്ലിങ്ങിന്റെ തന്നെ the white man's burden എന്ന കവിതയുണ്ട്.
ജോസഫ് കൊൺറാഡ് എഴുതിയ 'The heart of Darkness' എന്ന നോവലിനെപ്പറ്റി കൊൺറാഡ് തന്നെ പറഞ്ഞത് 'താൻ സംസ്കാരത്തിന്റെ ചത്ത പൂച്ചകളെ വെറുതേ കുത്തിനോക്കിയതാണെന്നാണ്' (whos quip, about the Congo setting of Heart of Darkness, that he was merely poking around in 'the dead cats of civilization' has come to define Africa in the western imagination)..
കോളനിവൽക്കരിക്കപ്പെടുന്ന രാജ്യങ്ങളുടെ ധന്യമായ സംസ്കൃതിയും (rich culture) പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും വെള്ളക്കാരന്റേതിൽ നിന്നും വിഭിന്നമായിരുന്നു, എന്നാൽ വെള്ളക്കാരന് അവയെ മനസിലാകാത്തതുകൊണ്ട് അവ ഒരിക്കലും വെള്ളക്കാരന്റെ സംസ്കാരത്തിൽ നിന്നും ന്യൂനം (inferior) എന്നു പറയാൻ പറ്റില്ല എന്ന് ഇന്ന് പാശ്ചാത്യർ തിരിച്ചറിയുന്നു. എന്നാൽ ഇത്തരം - സംസ്കാരങ്ങളെ വെളുപ്പിക്കൽ എന്ന ദൗത്യത്തിന്റെ പ്രോക്താക്കളായിരുന്നു കിപ്ലിങ്ങും കൊൺറാഡും പല മിഷനറികളും കോളനികളെ സ്ഥാപിക്കാനും നിലനിർത്താനും ഇറങ്ങിപ്പുറപ്പെട്ട പലരും.
ഈ ഭൂമികയിലാണ് (context) കിപ്ലിങ്ങിന്റെ പുസ്തകങ്ങളെ വായിക്കേണ്ടത്.
No comments:
Post a Comment